മട്ടാഞ്ചേരി: കൽവത്തി പ്രദേശത്ത് ജല അതോറിറ്റിയുടെ പൈപ്പിലൂടെ മലിന ജലം വരുന്നത് തടയാൻ നടപടിയില്ലാത്തതിൽ പ്രതിഷേധവുമായി നാട്ടുകാർ. ജല അതോറിറ്റി അധികൃതരോടും ആരോഗ്യ വിഭാഗം അധികൃതരോടും പരാതി പറഞ്ഞ് മടുത്ത ജനം ഒടുവിൽ പ്രതിഷേധവുമായി ഫോർട്ട്കൊച്ചി സബ് കളക്ടറുടെ മുമ്പാകെ എത്തി. ആരോഗ്യ വിഭാഗം പരിശോധിച്ച് ജല അതോറിറ്റി അധികൃതരെ അറിയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി. രണ്ടാഴ്ചക്കകം പരിഹാരമുണ്ടാക്കാമെന്ന സബ് കളക്ടറുടെ ഉറപ്പിൽ പരാതിക്കാർ മടങ്ങി. പി.കെ ഷിഫാസ്,ടി.എ സുധീർ,മജീദ് തുരുത്തി എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |