കൊച്ചി: സംസ്ഥാന വനിതാ ശിശു വകുപ്പും ജില്ലാ ശിശു സംരക്ഷണ യൂണിറ്റും സംയുക്തമായി എറണാകുളം റൂറൽ ജില്ലാ പൊലീസുമായി സഹകരിച്ച് ചൈൽഡ് വെൽഫെയർ പൊലീസ് ഓഫീസർമാർക്കായി ദ്വിദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. ജുവനൈൽ ജസ്റ്റിസ് ബോർഡ് പ്രിൻസിപ്പൽ മജിസ്ട്രേറ്റ് ജി. പദ്മകുമാർ ഉദ്ഘാടനം ചെയ്തു. റൂറൽ ജില്ലാ പൊലീസ് അഡീഷണൽ എസ്.പി എം. കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മിഷൻ അംഗം കെ.കെ. ഷാജു മുഖ്യപ്രഭാഷണം നടത്തി. അഡ്വ. വിൻസെന്റ് ജോസഫ്, ഡിവൈ.എസ്.പി ടി.എം. വർഗീസ്, അഡ്വ. ഉല്ലാസ് മധു, ജിൻസി മോൾ കുരിയൻ, കെ.എസ്. സിനി, അഡ്വ. കിരൺ വി. കുമാർ, മീന കുരുവിള, ബേബി പ്രഭാകരൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |