കൊച്ചി: തിരുവനന്തപുരം ഡിവിഷൻ എറണാകുളം-ആലപ്പുഴ സെക്ഷനിലെ കുമ്പളം സ്റ്റേഷനിൽ അഡ്വാൻസ്ഡ് ഇലക്ട്രോണിക് ഇന്റർലോക്കിംഗ് സംവിധാനം ഏർപ്പെടുത്തി. റെയിൽവേ സുരക്ഷയും പ്രവർത്തനക്ഷമതയും മെച്ചപ്പെടുത്തുന്നതുകയാണ് ലക്ഷ്യം. പുതിയ സംവിധാനം പഴയ റിലേ അടിസ്ഥാനമാക്കിയുള്ള മെക്കാനിക്കൽ സിഗ്നലിംഗ് സംവിധാനത്തിന് പകരമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിലൂടെ വിശ്വാസ്യത, സുരക്ഷിതമായ ട്രെയിൻ പ്രവർത്തനങ്ങൾ എന്നിവ ഉറപ്പാക്കും. ബുധനാഴ്ച ആദ്യ ട്രെയിൻ 13351 ധൻബാദ്-ആലപ്പുഴ എക്‌സ്‌പ്രസ് 4.5ന് കടന്നുപോയി. തുടർന്ന് 4.25ന് 22640 ആലപ്പുഴ-ചെന്നൈ എക്‌സ്‌പ്രസും പുതിയ സംവിധാനത്തെ അടിസ്ഥാനമാക്കി സർവീസ് നടത്തി. ചടങ്ങിൽ തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർ (ഡി.ആർ.എം) ഡോ. മനീഷ് തപല്യാൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |