കൊച്ചി: കേരളതീരത്ത് നിന്ന് മാറി ആഴക്കടലിൽ 74.5കോടി ടൺ മണൽ ഖനനം നടത്തുന്നതുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കണമെന്ന് കേരളാ പ്രദേശ് മത്സ്യ മസ്ദൂർ ഫെഡറേഷൻ (ബി.എം.എസ്) ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ നടപടി കടലിന്റെ ആവാസ വ്യവസ്ഥയെ തകിടം മറിക്കുന്നതും മത്സ്യ സമ്പത്തിന്റെ വംശനാശത്തിന് ഇടവരുത്തുന്നതുമാണ്. മത്സ്യങ്ങളുടെ പ്രജനനത്തിനും ആവാസ വ്യവസ്ഥക്കും പരിസ്ഥിതിക്കും നാശമുണ്ടാക്കുന്ന പ്രവൃത്തികൾ അംഗീകരിക്കില്ലെന്ന് യോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് എ.ഡി. ഉണ്ണികൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ജനറൽ സെക്രട്ടറി പി. പരമേശ്വരൻ, എം.പി. ചന്ദ്രശേഖരൻ, സി.എസ്. സുനിൽ, എൻ.എം. സതീശൻ. സന്തോഷ് വൈക്കം എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |