കൊച്ചി: സംസ്ഥാനത്തെ മികച്ച ജില്ലാ കളക്ടാറായി തിരഞ്ഞെടുക്കപ്പെട്ട എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷിനെ കെ.പി.എസ്.ടി.എ എറണാകുളം ജില്ലാ കമ്മിറ്റി ആദരിച്ചു. ജനക്ഷേമ പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി സാധാരണക്കാരിലേക്ക് ആശ്വാസ നടപടികൾ എത്തിക്കുന്നതിൽ കളക്ടർ വഹിക്കുന്ന പങ്ക് നിസ്തുലമാണെന്ന് കെ.പി.എസ്.ടി എ ജില്ലാ കമ്മറ്റി ഭാരവാഹികൾ പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.യു. സാദത്ത്, സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം അജിമോൻ പൗലോസ്, റവന്യൂ ജില്ലാ പ്രസിഡന്റ് തോമസ് പീറ്റർ, സെക്രട്ടറി ബിജു കുര്യൻ എന്നിവർ കളക്ടറുടെ ചേംബറിൽ എത്തിയാണ് അനുമോദനം അറിയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |