പെരുമ്പാവൂർ: ഒക്കൽ ഗവ. എൽ.പി. സ്‌കൂൾ 111-ാം വാർഷികം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.എൻ. മിഥുൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മിനി സാജൻ, ബ്ലോക്ക് അംഗങ്ങളായ സി.ജെ. ബാബു, എം.കെ. രാജേഷ്, പഞ്ചായത്തംഗങ്ങളായ അമൃത സജിൻ, സനൽ, സിന്ധു ശശി, എൻ.ഒ. സൈജൻ, ലിസി ജോണി, മനോജ് തോട്ടപ്പള്ളി, കെ.എം. ഷിയാസ് വൈ.എം.സി.എ. പ്രസിഡന്റ് ഡേവിസ് കല്ലുക്കാടൻ, പി.ടി.എ. പ്രസിഡന്റ് പി.കെ. ഷിജു, മാതൃസമിതി ചെയർപേഴ്‌സൺ സന്ധ്യ ഷിബു, പ്രധാനാധ്യാപിക സെമിഹത്ത് എന്നിവർ സംസാരിച്ചു. സാഹിത്യകാരി സുജാതവാര്യർ പുസ്തക സമർപ്പണം നടത്തി. എൽ.എസ്.എസ്. വിജയികൾ, ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾ, മത്സരവിജയികൾ എന്നിവരെ ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |