കൊച്ചി: കാക്കനാട് ജില്ലാ ജയിലിലെ മെഡിക്കൽ ഓഫീസർ ഡോ.ബെൽന മാർഗ്ഗരറ്റിനെതിരെ ഫാർമസിസ്റ്റ് നൽകിയ പരാതി അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ കെ.പി.എം.എസ് തൃപ്പൂണിത്തുറ യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ജാതീയമായി നിരന്തരം ആക്ഷേപിക്കുകയും വധിക്കുമെന്നു ഭീഷണിപ്പെടുത്തുകയും അവർ ഉപയോഗിച്ച് ശൗചാലയം നിർബന്ധപൂർവം കഴുകിച്ചുമുള്ള ഡോക്ടറുടെ നീചമായ ജാതി വിവേചനം തുടരുകയാണെന്ന് യൂണിയൻ ആരോപിച്ചു. പ്രതിഷേധ മാർച്ച് കെ.പി.എം.എസ് രക്ഷാധികാരിയും നഗരസഭാ കൗൺസിലറുമായ ഇ.ടി.സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് എം.പി. പുഷ്പൻ അദ്ധ്യക്ഷനായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |