കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ ഉറങ്ങിക്കിടന്ന ദമ്പതികളുടെ മൊബൈൽ ഫോൺ കവർന്ന യുവാവ് അറസ്റ്റിൽ. നിരവധി മോഷണ കേസുകളിലെ പ്രതി കടവന്ത്ര ഉദയകോളനിയിൽ സുധീഷാണ് (41) എറണാകുളം റെയിൽവേ പൊലീസിന്റെ പിടിയിലായത്. 22ന് പുലർച്ചെയാണ് ഒന്നാംനമ്പർ പ്ലാറ്റ്ഫോമിൽ കിടന്ന ദമ്പതികളുടെ ഫോൺ മോഷണം പോയത്. സി.സി.ടി.വി ക്യാമറയിലെ ദൃശ്യങ്ങളെ പിന്തുടർന്ന് റെയിൽവേ പൊലീസും ആർ.പി.എഫും സംയുക്തമായി നടത്തിയ പരിശോധനയിൽ നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇന്നലെ രാവിലെ കസ്റ്റഡിയിലെടുത്തു. മോഷണം പോയ സ്മാർട്ട് ഫോൺ കൈവശമുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |