കൊച്ചി: ലക്ഷദ്വീപിൽ ഭിന്നശേഷിക്കാർക്ക് നൽകിവരുന്ന പെൻഷനും മറ്റു ആനുകൂല്യങ്ങളും മുടങ്ങിയിട്ട് മാസങ്ങൾ. ഇതിൽ പ്രതിഷേധിച്ച് ഇന്ന് രാവിലെ 10.30 ന് കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫീസിനുമുന്നിൽ ലക്ഷദ്വീപ് ഡിഫറെന്റലി -ഏബിൾഡ് വെൽഫെയർ അസോസിയേഷൻ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തും.
പ്രഫുൽ പട്ടേൽ അഡ്മിനിസ്ട്രേറ്റർ ആയ ശേഷം സാമൂഹ്യ ക്ഷേമ പെൻഷനുകളുടെ വിതരണം തടസപ്പെട്ടു. കേന്ദ്ര സർക്കാർ പദ്ധതിപ്രകാരം ഭിന്നശേഷിക്കാർക്ക് ലഭിക്കുന്ന പെൻഷനും മുടങ്ങിയിട്ട് ഏഴു മാസത്തോളമായി. ലക്ഷദ്വീപിൽ രണ്ടായിരത്തിലേറെ ഭിന്നശേഷിക്കാരുണ്ട്. ഇക്കാര്യത്തിൽ അടിയന്തര നടപടി വേണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ ബർക്കത്തുള്ള, റസലുദീൻ, കോമളം കോയ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |