കൊച്ചി: കൊവിഡ് കാലത്തെ ഓർമ്മയിൽ ടിക്കറ്റെടുക്കാതെ കൊങ്കൺ ട്രെയിനിൽ യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്! ഈ ശീലവുമായി മുന്നോട്ടുനീങ്ങിയാൽ കുടുങ്ങിയതു തന്നെ. റെയിൽവേ ടിക്കറ്റ് പരിശോധന കർശനമാക്കിയിരിക്കുകയാണ് കൊങ്കൺ റെയിൽവേ.
കൊങ്കൺ പാതയിൽ നിന്ന് കഴിഞ്ഞമാസം മാത്രം ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്ത 8,633 പേരെ പിടികൂടി. ഇവരിൽ നിന്ന് 55.99 ലക്ഷം രൂപ പിഴയും ഈടാക്കി. ടിക്കറ്റ് പരിശോധന കർശനമായി തുടരാനാണ് റെയിൽവേയുടെ തീരുമാനം. ഇതിനായി പ്രത്യേക സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. കൊവിഡ് കാലത്ത് പൊതുവേ പരിശോധന കുറവായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |