പറവൂർ: സ്കൂൾ വിദ്യാർത്ഥിനിക്കുനേരെ നഗ്നതാപ്രദർശനം നടത്തിയ കൊടുങ്ങല്ലൂർ വെമ്പല്ലൂർ കൈതക്കാട്ട് വീട്ടിൽ പ്രതീഷിനെ (42) വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ റിമാൻഡ് ചെയ്തു. ഇയാളുടെ കാറും കസ്റ്റഡിയിലെടുത്തു.
സ്കൂളിൽ നിന്ന് വീട്ടിലേക്ക് ഒറ്റയ്ക്ക് നടന്നുപോയ വിദ്യാർത്ഥിനിയോട് വഴി ചോദിക്കാനെന്ന വ്യാജേന കാർ നിറുത്തിയശേഷം അടുത്തേക്ക് വിളിച്ച് നഗ്നത കാട്ടുകയായിരുന്നു. ഭയന്ന കുട്ടി നിലവിളിച്ച് വീട്ടിലേക്ക് ഓടിപ്പോയി. പ്രതി സഞ്ചരിച്ച കാർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തെ തുടർന്നാണ് പിടിയിലായത്. പ്രവാസിയായിരുന്ന ഇയാൾ ഇപ്പോൾ നാട്ടിൽ സ്ഥിരതാമസമാണ്. വടക്കേക്കര ഇൻസ്പെക്ടർ വി.സി. സൂരജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |