കൊച്ചി: മുന്നാക്ക സംവരണത്തെ തള്ളിപ്പറയുന്ന രാഷ്ട്രീയ തീരുമാനം ദേശീയ തലത്തിൽ സ്വീകരിക്കാൻ പിന്നാക്ക സമൂഹങ്ങളുടെ സംവരണ വിരുദ്ധ കൺവെൻഷൻ ഇന്ന് വൈകിട്ട് 3.30ന് എറണാകുളം വഞ്ചി ചത്വരത്തിൽ നടക്കും. ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യുന്ന കൺവെൻഷനിൽ ജസ്റ്റിസ് കെ. സുകുമാരൻ മുഖ്യാതിഥിയാകും. ഐ.എച്ച്.ആർ.ഡബ്ല്യൂ ജനറൽ സെക്രട്ടറി ഫെലിക്‌സ് ജെ. പുല്ലൂടൻ അദ്ധ്യക്ഷത വഹിക്കും.
ടി.എ.അഹമ്മദ് കബീർ, അഡ്വ.എൻ.ഡി.പ്രേമചന്ദ്രൻ, ജോസഫ് ജൂഡ്, മുൻ എം.പി. ഡോ.മനോജ് കുരിശിങ്കൽ, എൻ.കെ.അലി, എം .ഗീതാനന്ദൻ, സലിംകുമാർ, സി.എസ് മുരളി ശങ്കർ, കെ.പി സേതുനാഥ് തുടങ്ങിയവർ കൺവെൻഷനിൽ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |