കോഴിക്കോട്: ഇടമുറിയാതെ പെയ്യുന്ന മഴയിലും ആവേശം ചോരാതെ വാട്ടര്‍ കയാക്കിംഗ് ഫെസ്റ്റ്. ഫെസ്റ്റിന്റെ രണ്ടാം ദിനമായ ഇന്നലെ ഒളിമ്പിക്‌സ് മത്സര ഇനമായ വനിതാ-പുരുഷ വിഭാഗം പ്രൊഫഷണല്‍ എക്‌സ്ട്രീം സ്ലാലോം മത്സരങ്ങളാണ് നടന്നത്. പുരുഷ വിഭാഗത്തില്‍ ചിലിയില്‍നിന്നുള്ള കിലിയന്‍ ഐവെലിക്കും വനിതാ വിഭാഗത്തില്‍ ന്യൂസിലാന്‍ഡില്‍നിന്നുള്ള ഡേയ്‌ല വാര്‍ഡും ഒന്നാം സ്ഥാനം നേടി. പുരുഷ വിഭാഗത്തില്‍ റയാന്‍ ഒ കൊന്നോര്‍ (ന്യൂസിലാന്‍ഡ്), ജോസഫ് ടോഡ് (യുഎസ്എ) എന്നിവരും വനിതാ വിഭാഗത്തില്‍ ദാരിയ കുസിയാചെവ (റഷ്യ) റാട്ട ലോവല്‍ (ന്യൂസിലാന്‍ഡ്) എന്നിവരും രണ്ടും മൂന്നും സ്ഥാനം നേടി. ഇന്ന് പുല്ലൂരാംപാറയിലെ ഇരുവഴഞ്ഞി പുഴയില്‍ ഡൗണ്‍റിവര്‍ മത്സരമാണ് അരങ്ങേറുക. വേഗം കൂടിയ റാപ്പിഡ് രാജ, റാപ്പിഡ് റാണി എന്നിവരെ കണ്ടെത്തുന്ന മത്സരമാണിത്. ഇന്നലെ നടന്ന എക്‌സ്ട്രീം സ്ലാലോം മത്സരങ്ങളിലെ പുരുഷ വിഭാഗത്തില്‍ ആദ്യമെത്തിയ 16 പേരും വനിതാ വിഭാഗത്തിലെ എട്ട് പേരും ഡൗണ്‍ റിവറില്‍ മത്സരിക്കും. സമാപന സമ്മേളനം ഇന്ന് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |