കൊച്ചി: പൊതുവിദ്യാലയങ്ങളിലെ അദ്ധ്യാപകർക്ക് സ്ഥിരം നിയമനം നൽകാതെ ദിവസക്കൂലിക്കാരാക്കി അപമാനിക്കുന്നത് വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ തകർക്കുമെന്ന് ബെന്നി ബഹനാൻ എം.പി. ആയിരക്കണക്കിന് അദ്ധ്യാപക നിയമനങ്ങൾ ഇപ്പോഴും അപ്രഖ്യാപിത നിരോധനത്തിലാണ്. ഈ സമീപനം തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കുന്ന സർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് കെ.പി.എസ്.ടി.എ സംഘടിപ്പിച്ച ഡി.ഡി.ഇ ഓഫീസ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബെന്നി ബഹനാൻ.
ജില്ലാ പ്രസിഡന്റ് തോമസ് പീറ്റർ അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.യു. സാദത്ത് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന എക്‌സിക്യുട്ടീവ് അംഗങ്ങളായ ഷക്കീല ബീവി, രഞ്ജിത്ത് മാത്യു, അജിമോൻ പൗലോസ്, ജില്ലാ സെക്രട്ടറി ബിജു കുര്യൻ, ട്രഷറർ ഷിബി ശങ്കർ, ബിജു വർഗീസ്, ലാക്ടോദാസ്, എം.എസ്. റെജി, സലീന ജോർജ്, എം.എം. മെക്കിൾ, ടി.എ. മുരളി, മാർട്ടിൻ ജോസഫ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |