കളമശേരി: കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറെ മർദ്ദിച്ച കേസിൽ എറണാകുളം സൗത്ത് ചിറ്റൂർ കല്ലിങ്കൽവീട്ടിൽ കെ.വി. അരുണിനെ (26) കളമശേരി പൊലീസ് ഇൻസ്പെക്ടർ സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തു. തൃശൂർ-തിരുവനന്തപുരം റൂട്ടിൽ ഓടുന്ന ബസ് കൊരട്ടി ഭാഗത്ത് ഞായറാഴ്ച രാത്രി എത്തിയപ്പോൾ അരുൺ സഞ്ചരിച്ചിരുന്ന കാറിൽ ഉരസിയിട്ട് നിറുത്താതെ പോയെന്നാണ് പരാതി. തുടർന്ന് ബസിനെ പിന്തുടർന്ന് കളമശേരി പ്രീമിയർ കവലയിൽ കാർ ബസിന് വട്ടം വെച്ച് ഡ്രൈവറെ മർദ്ദിച്ച സംഭവത്തിലാണ് അറസ്റ്റ്. പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |