SignIn
Kerala Kaumudi Online
Wednesday, 01 May 2024 9.25 AM IST

ക്ലീൻ തൊടുപുഴ : രണ്ട് ദിവസത്തിനിടെ കഞ്ചാവുമായി പിടിയിലായത് ആറ് യുവാക്കൾ

തൊടുപുഴ: ലഹരി മുക്ത നഗരം ലക്ഷ്യമിട്ടുള്ള പൊലീസിന്റെ ക്ലീൻ തൊടുപുഴയുടെ ഭാഗമായുള്ള റെയ്ഡിൽ കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ മൈനർ ക്വാണ്ടിറ്റി കഞ്ചാവ് പൊതികളുമായി നഗരത്തിൽ നിന്ന് പിടിയിലായത് ആറ് യുവാക്കൾ. കുമ്മംകല്ല് ചൂരത്തൊട്ടിയിൽ മുഹമ്മദ് അനസ് (24), മങ്ങാട്ടുകവല മുണ്ടക്കൽ അയൂബ് ഷാജി (25), ആനിക്കാട് ആവോലി ചൂരത്തൊട്ടിയിൽ ആഷിക്ക് അസീസ് (23), വഴിത്തല ഇരുട്ടുതോട് കൊച്ചുവിരിപ്പിൽ മെൽവിൻ ഫ്രാൻസിസ് (26), തൊടുപുഴ ചുങ്കം മരങ്ങാലിൽ അനിൽ റോയി (22), കോലാനി അമരംകാവ് സ്വദേശി സെബിൻ തങ്കച്ചൻ (23) എന്നിവരാണ് വിവിധ സംഭവങ്ങളിൽ നിന്നായി പൊലീസിന്റെ പിടിയിലായത്. ഇവരിൽ നിന്നും 8 ഗ്രാം വീതം വരുന്ന 500 രൂപയുടെ കഞ്ചാവ് പൊതികളും പിടികൂടി. ഡിവൈ.എസ്.പി എം.ആർ മധുബാബുവിന്റെയും സർക്കിൾ ഇൻസ്‌പെക്ടർ വി.സി. വിഷ്ണുകുമാറിന്റെയും നേതൃത്വത്തിലുള്ള സ്‌ക്വാഡുകൾ നടത്തിയ പരിശോധനയിലാണ് യുവാക്കൾ പിടിയിലായത്. പിടിയിലായവർക്ക് ലഹരി വസ്തു ലഭിച്ച ഉറവിടം തേടി പൊലീസ് വ്യാപക പരിശോധനയും അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സംശയ ദൃഷ്ടിയിലുള്ള ചിലരുടെ വീടുകളിൽ പൊലീസ് പരിശോധന നടത്തി. കവിഞ്ഞ ദിവസങ്ങളിലും ഇത്തരത്തിൽ പരിശോധന നടത്തിയിരുന്നു. വ്യക്തികളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് നടത്തി വന്നിരുന്ന നിരവധി ലഹരി ഇടപാടുകൾ പൊലീസ് കണ്ടെത്തുകയും നടപടിയെടുക്കുകയും ചെയ്തിരുന്നു.വരുംദിവസങ്ങളിലും റെയ്ഡ് തുടരും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, IDUKKI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.