ഇരിട്ടി: ഇരിട്ടിയിൽ വൈദ്യൂതി ഭവൻ ഉദ്ഘാടനം മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവഹിച്ചു. ഊർജജ മേഖല വളരെ പ്രതിസന്ധിയിലുടെയാണ് കടന്ന് പോകുന്നതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. വൈദ്യുതി മേഖലയിൽ ഒറ്റ കമ്പനി കേരളത്തിൽ മാത്രമാണുള്ളത് .സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. നമ്മുടെ സംസ്ഥാനത്ത് ലഭ്യമായ സൗകര്യങ്ങൾ പൂർണ്ണമായി ഉപയോഗിച്ചിരുന്നുവെങ്കിൽ ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ വൈദ്യൂതി വിതരണം ചെയ്യുന്ന സംസ്ഥാനമായി കേരളം മാറുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സണ്ണി ജോസഫ് എം.എൽ എ അദ്ധ്യക്ഷത വഹിച്ചു.സജീവ് ജോസഫ് എം.എൽ.എ. ബിനോയി കുര്യൻ, കെ.ശ്രീലത കെ.വേലായുധൻ പി പി ഉസ്മാൻ, പി.പി.അബ്ദുൾ റഷീദ് ബാബുരാജ് പായം, പി.കെ.ജനാർദ്ദനൻ, എം.എം.മജീദ്, സി.വി എൻ.വിജയൻ, മാത്യൂകുന്നപ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു.രാജൻ.എൻ.ഖോബ്രഗഡെ സ്വാഗതവും കെ.രാജീവ് കുമാർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |