കൊട്ടിയൂർ: ജൂൺ ഒന്ന് മുതൽ 28 വരെ നടക്കുന്ന കൊട്ടിയൂർ ശിവക്ഷേത്രത്തിലെ വൈശാഖ മഹോത്സവം പൂർണ്ണമായും ഹരിത ചട്ടമനുസരിച്ച് സംഘടിപ്പിക്കാൻ ജനപ്രതിനിധികളുടെയും ദേവസ്വത്തിന്റെയും വിവിധ വകുപ്പുകളുടെയും യോഗത്തിൽ തീരുമാനമായി. ജില്ലാ കളക്ടർ എസ് ചന്ദ്രശേഖറിന്റെ അദ്ധ്യക്ഷതയിൽ കളക്ടറുടെ ചേംബറിൽ ചേർന്ന യോഗം ഉത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിലയിരുത്തി. ഉത്സവ ക്രമീകരണങ്ങൾ ഏകോപിപ്പിക്കാൻ നോഡൽ ഓഫീസറെ നിയമിക്കാൻ പേരാവൂർ തഹസിൽദാരെ ചുമതലപ്പെടുത്തി. കഴിഞ്ഞ തവണത്തെ ശുചീകരണവുമായി ബന്ധപ്പെട്ട് ഹരിത കർമ്മ സേനയക്ക് നൽകാനുള്ള വേതന കുടിശ്ശിക മുഴുവൻ ഉത്സവത്തിന് മുമ്പ് കൊടുക്കുമെന്ന് ദേവസ്വം ഉദ്യോഗസ്ഥർ അറിയിച്ചു. താൽക്കാലിക കച്ചവടക്കാരുമായുള്ള കരാറിൽ മാലിന്യ നിർമ്മാർജ്ജന നിബന്ധനകൾ ഉൾപ്പെടുത്തും. അക്കരെ കൊട്ടിയൂരിനൊപ്പം ഇക്കരെ കൊട്ടിയൂരിലും അന്നദാനം ഏർപ്പെടുത്തും. വഴിപാടുകൾക്കും പ്രസാദ വിതരണത്തിനുമായി അക്കരെ കൊട്ടിയൂർ, ഇക്കരെ കൊട്ടിയൂർ, നടുക്കുനി, കിഴക്കേ നട, മന്ദംചേരി എന്നിവിടങ്ങളിൽ കൂടുതൽ കൗണ്ടറുകൾ തുറക്കും.
നിലവിലുള്ള പാർക്കിംഗ് യാർഡുകൾക്ക് പുറമെ പാമ്പറപ്പാനിലെയും ദേവസ്വം ഓഫീസിന് പിറകിലെയും പാർക്കിംഗ് യാർഡ് വിപുലീകരിക്കും. ദേവസ്വം പാർക്കിംഗ് ഗ്രൗണ്ടിലേക്കുള്ള വഴിക്കായി സ്വകാര്യ ഉടമസ്ഥതയിലുള്ള 67.5 സെന്റ് പാട്ടത്തിനോ വിൽപനയ്‌ക്കോ ലഭ്യമാക്കുന്നതിന് സ്ഥലമുടമകളുമായി സംസാരിക്കാൻ ഗ്രാമ പഞ്ചായത്ത് പ്രതിനിധികളെ യോഗം ചുമതലപ്പെടുത്തി. കൊട്ടിയൂർ കുടുംബരോഗ്യ കേന്ദ്രത്തിൽ 24 മണിക്കൂറും ഡോക്ടറുടേയും ജീവനക്കാരുടെയും സേവനം ഉറപ്പാക്കാനും കിഴക്കേ നടയിലെ ആരോഗ്യ ക്ലിനിക്കിനൊപ്പം പടിഞ്ഞാറെ നടയിലും ഡോക്ടറുടെ സേവനം ഉറപ്പാക്കാനും ഡി.എം.ഒയ്ക്ക് യോഗം നിർദ്ദേശം നൽകി.
കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ഷാജി പൊട്ടയിൽ, കൊട്ടിയൂർ ദേവസ്വം ചെയർമാൻ കെ.സി സുബ്രഹ്മണ്യൻ നായർ, ദേവസ്വം അസി. കമ്മീഷണർ എൻ.കെ ബൈജു, എക്‌സിക്യൂട്ടീവ് ഓഫീസർ കെ. നാരായണൻ, ട്രസ്റ്റിമാരായ എൻ. പ്രശാന്ത്, രവീന്ദ്രൻ പൊയിലൂർ, എ.ഡി.എം കെ.കെ ദിവാകരൻ യോഗത്തിൽ പങ്കെടുത്തു.
പ്രധാന ഒരുക്കങ്ങൾ:
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |