ചെറുപുഴ: സെന്റ് മേരീസ് ഹൈസ്കൂളിൽ 27 വരെ നടക്കുന്ന എസ്.പി.സി സമ്മർ ക്യാമ്പിന് തുടക്കമായി. എ.എസ്.ഐ നാരായണൻ നമ്പൂതിരി ഫ്ലാഗ് ഉയർത്തി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സനൽ മാമ്പള്ളി അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ജസ്റ്റിൻ മാത്യു, ഡി.ഐ പ്രസൂൺ ലാൽ, എ.ആർ. സിന്ധു, സി.പി.ഒ അനുഷ തോമസ്, സാലി മാത്യു എന്നിവർ പ്രസംഗിച്ചു. രാജേഷ് പിലാത്തറ കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസിന് നേതൃത്വം നൽകി. ഐ ആം ദി സൊല്യൂഷൻ എന്നാണ് ക്യാമ്പിന്റെ സന്ദേശം. സ്വന്തം പ്രശ്നങ്ങളെ സ്വയം തിരിച്ചറിഞ്ഞ് പരിഹരിക്കുന്നതിനും, ധന വിനിയോഗത്തെക്കുറിച്ചും, ഊർജ്ജ സ്രോതസ്സുകൾ ശ്രദ്ധയോടെ ഉപയോഗിക്കുന്നതിനെക്കുറിച്ചും ക്ലാസ്സുകൾ നടത്തും. 27ന് സീനിയർ കേഡറ്റുകളുടെ പാസിറ്റ് ഔട്ട് പരേഡ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |