പയ്യന്നൂർ: മണ്ഡലത്തിൽ ടി.ഐ. മധുസൂദനൻ എം.എൽ.എയുടെ നേതൃത്വത്തിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടത്തുന്ന ജനകീയ പരാതി പരിഹാര അദാലത്ത് ഇന്ന് പയ്യന്നൂർ നഗരസഭ പരിധിയിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. രാവിലെ ഒൻപതരക്ക് ആരാധനാ ഓഡിറ്റോറിയം , പത്തരക്ക് ബി.ഇ.എം.എൽ.പി. സ്കൂൾ , പന്ത്രണ്ടിന് വെള്ളൂർ വില്ലേജ് ഓഫീസ് , രണ്ടരക്ക് കണ്ടോത്ത് എൽ.പി. സ്കൂൾ , മൂന്നരക്ക് കൂർക്കര വായനശാല , നാലരക്ക് കാനായി ശാസ്താ ഓഡിറ്റോറിയം
എന്നിവിടങ്ങളിലാണ് അദാലത്ത് നടക്കുന്നത്.
തദ്ദേശ സ്വയംഭരണം ,റവന്യൂ , സിവിൽ സപ്ലൈസ്, വ്യവസായം, വാട്ടർ അതോറിറ്റി, കെ.എസ്.ഇ.ബി. തുടങ്ങിയ വകുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും അദാലത്തിൽ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |