കണ്ണൂർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കണ്ണൂർ മേഖലാ വാർഷിക സമ്മേളനം വളപട്ടണം കമല നെഹ്റു യു.പി. സ്കൂളിൽ നടന്നു. വളപട്ടണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. ഷമീമയുടെ അദ്ധ്യക്ഷതയിൽ പരിഷത്ത് ജില്ലാ കമ്മിറ്റി അംഗവും, പെരിങ്ങോം ഗവ. കോളേജ് മുൻ പ്രിൻസിപ്പാളുമായ പ്രൊഫ. എൻ.കെ. ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി പി. സൗമിനി സംഘടനാരേഖ അവതരിപ്പിച്ചു. വളപട്ടണം ഗ്രാമ പഞ്ചയത്ത് മെമ്പർ പി.ജെ. പ്രജിത്ത് സംസാരിച്ചു. മികച്ച സാമൂഹ്യ പ്രവർത്തകയ്ക്കുള്ള അവാർഡ് ലഭിച്ച പി. രാജാമണിയെ ചടങ്ങിൽ ആദരിച്ചു.
ഭാരവാഹികൾ: പി. സുനിൽ ദത്തൻ-പ്രസിഡന്റ്, അഡ്വ. എ.പി. ഹംസകുട്ടി, പി.പി. ഗണേശൻ-വൈസ് പ്രസിഡന്റുമാർ,
കെ. ലിഷ-സെക്രട്ടറി, കെ. സുരേഷ് ബാബു, സി. പ്രദീപൻ-ജോയിന്റ് സെക്രട്ടറിമാർ, എൻ.പി ഏഴിൽരാജ്-ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |