കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിന്റെ ഭാഗമായുള്ള ദൈവത്തെ കാണൽ ചടങ്ങ് ഇന്ന് മണത്തണ വാകയാട് പൊടിക്കളത്തിൽ നടക്കും.രാവിലെ യാഗോത്സവ സ്ഥാനികരായ ഒറ്റപ്പിലാന്റെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടക്കുക.
വൈശാഖ മഹോത്സവത്തിന്റെ നാളുകൾ കുറിക്കുന്ന ചടങ്ങായ പ്രക്കൂഴം നാളെ ഇക്കരെ കൊട്ടിയൂരിൽ നടക്കും.ക്ഷേത്ര സന്നിധിയിലെ കുത്തോട് മണ്ഡപത്തിൽ വച്ചാണ് തീയതികുറിക്കൽ ചടങ്ങ് .അക്കരെ ക്ഷേത്ര അടിയന്തിരക്കാരായ ക്ഷേത്ര ഈരാളന്മാർ, കണക്കപ്പിള്ള, സമുദായി എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് മഹോത്സവനാളുകൾ കുറിക്കുക.ഇതോടനുബന്ധിച്ച് തണ്ണീർ കുടി ചടങ്ങും നടക്കും. അക്കരെ ക്ഷേത്ര സന്നിധിയിലെ വിശേഷ പൂജാകർമ്മങ്ങൾക്കായുള്ള നെല്ലളവ്, അവിൽ അളവ്, രാത്രിയിൽ ആയില്യാർക്കാവിൽ ഗൂഢപൂജ എന്നിവയാണ് പ്രക്കൂഴത്തിന്റെ പ്രധാന ചടങ്ങുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |