SignIn
Kerala Kaumudi Online
Wednesday, 01 May 2024 12.03 PM IST

കണ്ണൂർ പോളിടെക്‌നിക് പൂർവ്വവിദ്യാർത്ഥി സംഗമം

poli

കണ്ണൂർ: ഗവ. പോളിടെക്‌നിക് കോളേജിൽ 1958 മുതൽ പഠനം പൂർത്തിയാക്കിയവരുടെ കൂട്ടായ്മയായ കണ്ണൂർ പോളിടെക്‌നിക് കോളേജ് അലുമ്നി അസോസിയേഷന്റെ വാർഷിക ജനറൽ ബോഡി യോഗവും പൂർവ്വ വിദ്യാർത്ഥി സംഗമവും 13ന് രാവിലെ 10 മുതൽ തോട്ടട പോളിടെക്‌നിക് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. ഇതുവരെ 25 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങൾ അലുമ്നിയുടെ നേതൃത്വത്തിൽ നടന്നതായി ങാരവാഹികൾ വാർത്താസമ്മേളനത്തിൽ പറ‌ഞ്ഞു.

1958ലാണ് കണ്ണൂർ ഗവ: പോളിടെക്‌നിക് പ്രവർത്തനം ആരംഭിക്കുന്നത്. പയ്യാമ്പലത്തെ താല്ക്കാലിക കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച സ്ഥാപനം 1961ലാണ് തോട്ടടയിലെ സ്വന്തം കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റിയത്.

രാവിലെ മുതൽ വാർഷിക പരിപാടിയും ഉച്ചയ്ക്ക് ശേഷം പൂർവ്വ വിദ്യാർത്ഥികളുടെ കലാപരിപാടികളും നടക്കും.

വാർത്താസമ്മേളനത്തിൽ സുരേഷ് ബാബു പുത്തലത്ത്, ടി. രമേശൻ, കെ. പ്രഭാകരൻ, പി.പി. കുഞ്ഞികൃഷ്ണൻ, കെ.കെ. സുരേന്ദ്രൻ എന്നിവരും സംബന്ധിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, STUDENTS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.