തൃക്കരിപ്പൂർ:പരിസ്ഥിതി പ്രവർത്തകൾ വി.വി.രവീന്ദ്രന്റെ അഞ്ചാമത് പുസ്തകം പാണ്ട്യാല പ്രകാശനം ചെയ്തു. ഇളമ്പച്ചി നവോദയ വായനശാല ഗ്രന്ഥാലയത്തിൻന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടി മുൻ ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചർ നിർവ്വഹിച്ചു. തൃക്കരിപ്പൂരിന്റെ ഭൂമിക പശ്ചാത്തലമാക്കിയുള്ളതാണ് രചന. മനുഷ്യ ബന്ധത്തിന്റെ അനിവാര്യതയും പ്രകൃതിയുടെ തുടിപ്പും വായനക്കാരിലെ ത്തിക്കുന്ന പത്ത് കഥകളുടെ സമാഹാരമാണ് പാണ്ട്യാല. എ.കെ.ശ്രീധരൻ പുസ്തകം ഏറ്റുവാങ്ങി. ചടങ്ങിൽ ഈ പുസ്തകത്തിലെ കഥകൾക്ക് ചിത്രങ്ങൾ വരച്ച കുമാരി മധുരിമക്കുള്ള ഉപഹാരം വിതരണം ചെയ്തു.സീക്ക് ഡയരക്ടർ ടി.പി. പത്മനാഭൻ പുസ്തക പരിചയം നടത്തി. സംഘാടക സമിതി ചെയർമാൻ ഡോ.വി.പി.പി മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. , വി.കെ.രവീന്ദ്രൻ, സുധ എസ്.നന്ദൻ, പി.വി.ദിനേശൻ, എം.വി.കോമൻ നമ്പ്യാർ, എം.കെ. കുഞ്ഞികൃഷ്ണൻ, കെ.കെ.രാജശേഖരൻ, പി.സി സുബൈദ തുടങ്ങിയവർ സംസാരിച്ചു. കൺവീനർ രാജീവ് കാനക്കീൽ സ്വാഗതം പറഞ്ഞു. എഴുത്തുകാരൻ വി.വി.രവീന്ദ്രൻ മറുമൊഴി നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |