തൃക്കരിപ്പൂർ: ലോക ജൈവവൈവിദ്ധ്യ ദിനത്തിൽ കാവിന്റെ ജൈവസമ്പന്നത തൊട്ടറിയാൻ കുട്ടികൾ കാവിലെത്തി. പേക്കടം ഗ്രാമിക ഗ്രന്ഥാലയത്തിലെയും ഇടയിലെക്കാട് നവോദയ ഗ്രന്ഥാലയത്തിലെയും ബാലവേദി പ്രവർത്തകരാണ് ലോക ജൈവവൈവിദ്ധ്യ ദിനത്തിൽ ജൈവവൈവിദ്ധ്യത്താൽ ഏറെ പ്രസിദ്ധമായ ഇടയിലെക്കാട് കാവിലെത്തിയത്. കാവിന്റെ ജൈവസമ്പന്നത നേരിൽ മനസിലാക്കാൻ കുട്ടികൾക്ക് അവസരമായി. ഓരിലത്താമര, വെള്ള വയറൻ കടൽപ്പരുന്ത്, ചേരൽ, ചൂരൽ, ഏച്ചിൽ, വ്യത്യസ്തയിനം ചെറു ജീവികൾ, വള്ളികൾ, തുമ്പികൾ, പൂമ്പാറ്റകൾ, ആമകൾ, കുമിളുകൾ തുടങ്ങിയ ജൈവവൈവിദ്ധ്യങ്ങൾ കുരുന്നുകൾ കണ്ടും തൊട്ടുമറിഞ്ഞു. ഒരു നാടിന്റെ ആരോഗ്യ സാംസ്കാരിക മേഖലകളിൽ കാവിന്റെ പ്രാധാന്യമെന്തെന്ന് കുട്ടികൾ തിരിച്ചറിഞ്ഞു. പരിസ്ഥിതി പ്രവർത്തകൻ ആനന്ദ് പേക്കടം, പി വേണുഗോപാലൻ എന്നിവർ ക്ലാസ്സെടുത്തു. എം ഉമേശൻ, വി.കെ കരുണാകരൻ, കെ സത്യവ്രതൻ, സ്വാതി വിശ്വനാഥ്, സി ജലജ, ടി.വി ഹരിനന്ദ, പി.വി നിരഞ്ജൻ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |