പയ്യന്നൂർ: കേരള ചിത്ര കലാ പരിഷത്ത് ദ്വിദിന ചിത്ര കലാ ക്യാമ്പ് 27, 28 തീയതികളിൽ രാമന്തളി കുന്നരു അമൃതം ഫെറിറ്റേജ് ഹോമിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 27 ന് വൈകീട്ട് 3 ന് ശിൽപി വൽസൻ കൂർമ്മാ കൊല്ലേരി ഉദ്ഘാടനം ചെയ്യും. 75 ഓളം ചിത്രകാരൻമാർ പങ്കെടുക്കുന്ന ക്യാമ്പ് രാവിലെ 9.30 ന് ആരംഭിക്കും. വൈകീട്ട് 4.30 ന് നടക്കുന്ന സംവാദം ഡോ: എ.ടി. മോഹൻരാജ് ഉദ്ഘാടനം ചെയ്യും. തുടർന്ന് കലാ - സംഗീത പരിപാടി നടക്കും. 28 ന് വൈകീട്ട് സമാപിക്കും. വാർത്താ സമ്മേളനത്തിൽ കേണൽ സുരേശൻ, റോഷ്നി വിനോദ് , വിനോദ് പയ്യന്നൂർ , ഉണ്ണി കാനായി സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |