ചെറുവത്തൂർ:കേരളത്തിൽ പുതിയ ചരിത്രം സൃഷ്‌ടിച്ച് തുടർച്ചയായി ഭണരത്തിലേറി ജനോപകാരപ്രദമായ പദ്ധതികൾ നടപ്പിലാക്കി മുന്നേറുകയാണ് എൽ.ഡി.എഫ് സർക്കാറെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു.ഇന്ത്യയിൽ കേരളത്തിന്റെ ശബ്ദം വ്യത്യസ്തമുണ്ടെന്നും അദ്ദേഹം കൂട്ടി ചേർത്തു. എൽ.ഡി.എഫ് സർക്കാറിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി തൃക്കരിപ്പൂർ മണ്ഡലം എൽ.ഡി.എഫ് റാലി ചെറുവത്തൂരിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നോട്ട് നിരോധനത്തിലൂടെ ജനജീവിതം ദുസ്സഹമാക്കിയ മോദി സർക്കാർ ഇപ്പോൾ 2000 രൂപയുടെ നോട്ട് പിൻവലിച്ച് ഇന്ത്യൻ കറൻസിയുടെ വിശ്വാസ്യത ഇല്ലാതാക്കി. അടിസ്ഥാന സൗകര്യ വികസനം, തൊഴിൽ മേഖല, സർക്കാർ നിയനങ്ങൾ, വിദ്യാഭ്യാസ മേഖല, ആരോഗ്യ മേഖല തുടങ്ങിയ മേഖലകളിലെല്ലാം കേന്ദ്ര സർക്കാറിനും മുന്നിലാണ് കേരളം. ബി.ജെ.പിയും കോൺഗ്രസും തൃണമുൽ കോൺഗ്രസുമെല്ലാം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സർക്കാർ തസ്‌തികൾ വെട്ടിക്കുറക്കുകയും നിയനങ്ങൾ ഇല്ലാതാക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു പൂട്ടുകയും ചെയ്യുമ്പോൾ കേരളത്തിൽ ഇവയുടെ ഉന്നമനമാണ് കാണുന്നത്.
എം.രാജഗോപലൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ, മുൻ കേന്ദ്ര കമ്മിറ്റിയംഗം പി.കരുണാകരൻ, മുൻ എം.എൽ.എ കെ.കുഞ്ഞിരാമൻ, ജില്ല സെക്രട്ടറിയറ്റംഗം സാബു എബ്രഹാം, കെ.പി.വത്സലൻ, സി.ജെ.സജിത്ത്, കെ.സുധാകരൻ, എം.വി.കോമൻ നമ്പ്യാർ, ടി.വി. ഗോവിന്ദൻ വിവിധ ഘടക കക്ഷി നേതാക്കളായ സി പി.ബാബു, വി.വി.കൃഷ്ണൻ, എം.എ.ലത്തീഫ്, പി.വി. തമ്പാൻ, കുര്യാക്കോസ് പ്ലാപ്പറമ്പിൽ, പി.വി.ഗോവിന്ദൻ, കെ.എം.ബാലകൃഷ്ണൻ, പി.പി.രാജു, രതീഷ് പുതിയ പുരയിൽ, സുരേഷ് പുതിയേടത്ത്, കരീം ചന്തേര എന്നിവർ സംസാരിച്ചു. ഇ.കുഞ്ഞിരാമൻ സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |