ചീമേനി: മോഷ്ടിച്ച ടിപ്പർ ലോറി പൊലീസ് ജീപ്പിലിടിച്ച് മോഷ്ടാക്കൾ രക്ഷപ്പെട്ടു. ചീമേനി എസ്.ഐ രാമചന്ദ്രനെയും സംഘത്തെയുമാണ് നിടുംബ ചള്ളുവക്കോട് ജംഗ്ഷനിൽ വച്ച് ലോറി മോഷ്ടാക്കൾ അപായപ്പെടുത്താൻ ശ്രമിച്ചത്. അപകടത്തിൽ ആർക്കും പരിക്കേറ്റില്ല.
കഴിഞ്ഞ ദിവസം വടകരയിൽ നിന്നും മോഷ്ടിച്ച് കടത്തിയ ടിപ്പർ ലോറി ബുധനാഴ്ച രാവിലെ ചീമേനി പ്ലാന്റേഷൻ കോർപ്പറേഷന് സമീപത്ത് വച്ചാണ് പൊലീസിന് മുന്നിൽ പെട്ടത്. കൈ കാണിച്ചിട്ടും നിർത്താതെ പോയ ടിപ്പറിനെ പിന്തുടർന്ന പൊലീസ് ജീപ്പിനെ ഇടിച്ച് മോഷ്ടാക്കൾ രക്ഷപ്പെടുകയായിരുന്നു. ടിപ്പർ ഓടിച്ചിരുന്നയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും വാഹനം വടകരയിൽ നിന്ന് മോഷ്ടിച്ചതാണെന്നും വ്യക്തമായതായും ചീമേനി പൊലീസ് പറഞ്ഞു.പൊലീസ് വാഹനം കേടുവരുത്തിയതിന് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയതായി എസ്.ഐ ബാബു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |