കണ്ണൂർ: എല്ലാവർക്കും ഇന്റർനെറ്റ് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കെ ഫോൺ പദ്ധതി കണ്ണൂർ മണ്ഡലം തല ഉദ്ഘാടനം ഗവ. ടൗൺ ഹയർ സെക്കൻഡറി സ്‌കൂളിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ നിർവഹിച്ചു. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ പ്രമീള അദ്ധ്യക്ഷത വഹിച്ചു. ഐ.കെ.എം ജില്ലാ കോ ഓഡിനേറ്റർ കെ.കെ റോഷി റിപ്പോർട്ട് അവതരിപ്പിച്ചു. എ.ഡി.എം കെ.കെ ദിവാകരൻ, കോർപ്പറേഷൻ കൗൺസിലർമാരായ അഡ്വ. പി.കെ അൻവർ, അഡ്വ. ചിത്തിര ശശിധരൻ, സെക്രട്ടറി വിനു സി. കുഞ്ഞപ്പൻ, എ.എൻ ശ്രീലാകുമാരി, തഹസിൽദാർ സുരേഷ് ചന്ദ്രബോസ്, വി. ശ്രീജ സംസാരിച്ചു. അഴീക്കോട് മണ്ഡലം തല ഉദ്ഘാടനം മീൻകുന്നിലെ അഴീക്കോട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ കെ.വി സുമേഷ് എം.എൽ.എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ അഡ്വ. ടി സരള, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ. അജീഷ്, കെ. രമേശൻ തുടങ്ങിയവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |