ചെറുപുഴ:ചെറുപുഴ- തിരുമേനി റോഡരികിൽ ഗോക്കടവിന് സമീപം പുത്തോത്ത് റോയിയുടെ പുരയിടത്തിൽ ഉള്ള തെങ്ങിൻ തൈ നഴ്സറിയിൽ കാട്ടുപന്നികളുടെ ആക്രമണം. നഴ്സറിയിലെ തെങ്ങിൻ തൈകൾ കുത്തിയിള ക്കുകയും കടിച്ച് നശിപ്പിക്കുകയും ചെയ്തു. പതിനാറായിരത്തോളം തെങ്ങിൻ തൈകളാണ് ഇവിടെ ഉള്ളത്. തിരുമേനി സി.പി.എസിന്റെ നേതൃത്വത്തിലാണ് ഇവിടെ നഴ്സറി സജ്ജീകരിച്ചിട്ടുള്ളത്.ഈ കൃഷിയിടത്തിലുള്ള കപ്പ കൃഷിയും പന്നികൾ നശിപ്പിച്ചു.പഞ്ചായത്തിന്റെ നേതൃത്വത്തിൽ സർവ്വകക്ഷിയോഗവും തോക്കുടമകളുടെ യോഗവും വിളിച്ച് പന്നികളെ വെടിവെയ്ക്കാൻ തീരുമാനിച്ചെങ്കിലും തുടർനടപടിയുണ്ടായില്ല. കൃഷിനാശം പതിവായതോടെ കർഷകർ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. വനമേഖലയോട് ചേർന്നുകിടക്കുന്ന ചെറുപുഴ ഗ്രാമപഞ്ചായത്തിൽ വന്യമൃഗശല്യം പൊതുവേ രൂക്ഷമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |