ചന്തേര:ചന്തേര മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി സംഘടിപ്പിച്ച നാട്ടൊരുമ പടന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി.മുഹമ്മദ് അസ്ലം ഉദ്ഘാടനം ചെയ്തു. എം.വി.കോമൻ നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു. തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവ മുഖ്യാതിഥിയായി. ആർ.ജെ.ഡി.ജില്ലാ സെക്രട്ടറി വി.വി.കൃഷ്ണൻ ,കോൺഗ്രസ്സ് (എസ് ) ജില്ലാ പ്രസിഡന്റ് ടി.വി.വിജയൻ ,ഐ.എൻ.എൽ ജില്ലാ ഖജാൻജി വി.കെ.ഹനീഫ ഹാജി ,നീലേശ്വരം നഗരസഭ സ്ഥിരം സമിതി അധ്യക്ഷ പി.ഭാർഗവി ,എം.ടി.പി.അബ്ദുൾ കരീം ,രാജേഷ് തൃക്കരിപ്പൂർ , ദേവസ്വം കമ്മിറ്റി സെക്രട്ടറി എ.ഗംഗാധരൻ ,വളണ്ടിയർ കമ്മറ്റി കൺവീനർ കെ.വി.സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |