തളിപ്പറമ്പ്: ചെറുകിട വ്യാപാര മേഖലയെ സംരക്ഷിക്കുകയെന്ന മുദ്രാവാക്യമുയർത്തി വ്യാപാരി വ്യവസായി ഏകോപന സമിതി ആരംഭിച്ച വ്യാപാര സംരക്ഷണയാത്ര തിരുവനന്തപുരത്ത് സമാപിക്കുന്ന 13ന് തളിപ്പറമ്പിലെ കടകൾ അടച്ചിടുമെന്ന് വ്യാപാരി നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തിരുവനന്തപുരത്ത് നടക്കുന്ന മഹാപ്രകടനത്തിൽ തളിപ്പറമ്പിൽ നിന്നും നിരവധി പേർ പങ്കെടുക്കും. 29ഓളം ആവശ്യങ്ങൾ ഉന്നയിച്ചാണ് ജാഥ സംഘടിപ്പിച്ചത്. ഏകോപനസമിതി തളിപ്പറമ്പ് യൂണിറ്റ് പ്രസി ഡന്റും യൂത്ത് വിംഗ് സംസ്ഥാന ട്രഷററുമായ കെ.എസ് റിയാസ്, ജനറൽ സെക്രട്ടറി വി. താജുദ്ദീൻ, ടി. ജയരാജ്. കെ. അയ്യൂബ്, കെ.പി മുസ്‌തഫ, സി.പി ഷൗക്കത്തലി, കെ.കെ നാസർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |