പയ്യന്നൂർ: ജല അപകട മരണങ്ങൾ കുറക്കുക എന്ന ലക്ഷ്യത്തോടെ ചാൾസൺ സ്വിമ്മിംഗ് അക്കാഡമി സംഘടിപ്പിക്കുന്ന സൗജന്യ നീന്തൽ പരിശീലനം നാളെ രാവിലെ 6ന് രാമന്തളി ഏറൻ പുഴയിൽ നടക്കും. 12 വയസു മുതൽ 60 വയസു വരെയുള്ള നീന്തൽ തീരെ വശമില്ലാത്തവർക്കും, ഭാഗികമായി നീന്താൻ അറിയുന്നവർക്കും പങ്കെടുക്കാം. തിരഞ്ഞെടുക്കപ്പെട്ടവർക്ക് 26ന് രാവിലെ 6ന് പെരുമ്പ പാലത്തിന് സമീപം പുഴ നീന്തിക്കടക്കുന്നതിനുള്ള പരിശീലനം നൽകും. 25ന് രാമന്തളിയിൽ നടക്കുന്ന പരിശീലനം രാമന്തളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഗോവിന്ദനും 26ന് പെരുമ്പ പുഴയിൽ നടക്കുന്ന പരിശീലനം ഡിവൈ.എസ്.പി,
എ. ഉമേഷും ഉദ്ഘാടനം ചെയ്യും. നീന്തൽ പരിശീലനത്തിന് ചാൾസൺ ഏഴിമലയും, വില്യംസ് ചാൾസണും നേതൃത്വം നല്കും. ഫോൺ: 9048580127.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |