കാഞ്ഞങ്ങാട്. ഒഴിഞ്ഞവളപ്പിൽ നടന്ന പീഡനത്തിലെ പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് ബളാൽ ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന ഡിവൈ.എസ്.പി ഓഫീസ് മാർച്ച് ഡി.സി സി പ്രസിഡന്റ് പി.കെ.ഫൈസൽ ഉദ്ഘാടനം ചെയ്തു.കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡന്റ് ഉമേശൻ വേളൂർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി സി സെക്രട്ടറി എം.അസിനാർ,ഡി.സി.സി സെക്രട്ടറിമാരായ എം.സി പ്രഭാകരൻ, പി.വി.സുരേഷ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കാർത്തികേയൻ പെരിയ, മണ്ഡലം പ്രസിഡന്റ്റുമാരായ കെ.പി.ബാലകൃഷ്ണൻ, മനോജ് തോമസ്, മത്സ്യ തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.കെ.ബാബു, . കെ.പി.മോഹനൻ, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി സി.ശ്യാമള, തുടങ്ങിയവർ സംസാരിച്ചു.ബളാൽ മണ്ഡലം പ്രസിഡന്റ് മധു ബാലൂർ സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |