അമ്പലത്തറ: 32 വർഷത്തെ പോലീസ് സേവനത്തിന് ശേഷം അമ്പലത്തറ പോലീസ് സ്റ്റേഷനിൽ നിന്ന് വിരമിക്കുന്ന സബ്ബ് ഇൻസ്‌പെക്ടർ ബാബു തോമസിന് സഹപ്രവർത്തകർ സ്‌നേഹാദരവ് നൽകി. ചടങ്ങ് ബേക്കൽ എസ്.ഡി.പി.ഒ വി.വി. മനോജ് ഉദ്ഘാടനം ചെയ്തു അമ്പലത്തറ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ടി .ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. വെള്ളരിക്കുണ്ട് എസ് ഐ ടി.കെ.മുകുന്ദൻ , കെ.പി.ഒ.എ കാസർകോട് വൈസ് പ്രസിഡന്റ് എം.വി ശ്രീദാസ് , കെ.പി.എ കാസർകോട് സെക്രട്ടറി എ.പി.സുരേഷ് , കെ പി എ പ്രസിഡന്റ് രാജ് കുമാർ ബാവിക്കര , അമ്പലത്തറ എസ്.ഐ കെ.ലതീഷ് എന്നിവർ പ്രസംഗിച്ചു. ബാബു തോമസ് മറുപടി പ്രസംഗം നടത്തി. ടി.വി പ്രമോദ് സ്വാഗതവും അമ്പലത്തറ സ്റ്റേഷൻ എസ്.ഡബ്യു എം.മോഹനൻ നന്ദിയും പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |