തളിപ്പറമ്പ്: 1964ന് മുമ്പുള്ള നാണയങ്ങളെ ചേർത്തുവച്ച് പുതുവർഷത്തിലെ ജനുവരിയ അടയാളപ്പെടുത്തുകയാണ് നോബി കുര്യാലപ്പുഴ എന്ന നൂമിസ്മാറ്റിക്സ്. ജനുവരിയിലെ ഏല്ലാദിവസങ്ങളെയും മൂന്ന് നാണയം കൊണ്ട് രേഖപ്പെടുത്താൻ കഴിയില്ലെന്നതിനാൽ ചില വിശേഷദിവസങ്ങളെയാണ് ഇത്തരത്തിൽ ചേർത്തുവച്ചിരിക്കുന്നത്.
ജനുവരി ഒന്നിനെ രേഖപ്പെടുത്തുന്നത് ഒരു നയാ പൈസയും ഒരു പൈസയും ഉപയോഗിച്ചാണ്. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിൽ ഉപയോഗിച്ച 1924 ലെ നിക്കലിൽ പുറത്തിറക്കിയ നാലണയും 1920ൽ ഇറക്കിയ എട്ടണയും 1957 ചെമ്പിൽ നിർമ്മിച്ച ഒരു പൈസയും 1968ൽ പിച്ചളയിൽ നിർമ്മിച്ച ഇരുപത് പൈസയും 1964 അലുമിനിയത്തിൽ നിർമ്മിച്ച മൂന്ന് പൈസയും ജനുവരിയിലെ വിവിധ ദിവസങ്ങളെ രേഖപ്പെടുത്താൻ ഉപയോഗിച്ചിട്ടുണ്ട്.
പിച്ചളയിൽ 1968ൽ പുറത്തിറക്കിയ 20 പൈസയും . 1957 ൽ നിക്കലിൽ പുറത്തിറക്കിയ 25 പൈസയുടെയും നാണയങ്ങളും ഉപയോഗിച്ചാണ് 2025 വർഷത്തെ രേഖപ്പെടുത്തുന്നത്. വിനിമയം നിരോധിച്ച 2000 രൂപയും 20 രൂപയും 5 രൂപയും ചേർത്ത് കറൻസിയിലും 2025 നെ നോബി വരവേറ്റിട്ടുണ്ട്. മുഗളന്മാരുടെ കാലത്തുള്ള നാണയ ശേഖരവും ബ്രിട്ടിഷ് ഇന്ത്യയുടെ കാലത്തുള്ള സ്റ്റാമ്പും, 1950 മുതലുള്ള കറൻസിയും, മറ്റ് പുരാവസ്തു ക്കളും നോബി കുര്യാലപുഴയുടെ ശേഖരത്തിലുണ്ട്..
ജനുവരി ഒന്നുമുതൽ എട്ടുവരെയും പത്തുമുതൽ ഇരുപതുവരെയും ഇരുപതുമുതൽ ഇരുപത്തിയഞ്ചുവരെയുമുള്ള ദിവസങ്ങളെയാണ് നാണയങ്ങൾ കൊണ്ട് ചേർത്തുവച്ചിരിക്കുന്നത്. ആറ്, ഒൻപത് നാണയങ്ങൾ ലോകത്ത് എവിടെയും പുറത്തിറക്കിയിട്ടില്ല. അതുപോലെ പതിനൊന്ന് മുതൽ 19 വരെയും ഇരുപത്തിയൊന്നു മുതൽ 24 വരെയും ഇരുപത്തിയാറു മുതൽ മുപ്പതു വരെയുമുള്ള നാണയങ്ങളും ലോകത്ത് ഒരിടത്തും പുറത്തിറക്കിയിട്ടില്ല. ഇതാണ് ജനുവരിയിലെ ഒൻപത് ദിവസങ്ങളെ മാത്രം മൂന്നു നാണയങ്ങൾ കൊണ്ട് അടയാളപ്പെടുത്തിയതിന് പിന്നിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |