കാസർകോട് : ഉക്കിനടുക്കയിലെ കാസർകോട് ഗവ.മെഡിക്കൽ കോളേജിൽ നിന്ന് നാല് ലക്ഷത്തോളം രൂപ വിലമതിക്കുന്ന ഇലക്ട്രിക് കേബിളുകൾ കവർന്നു. ജനുവരി 27ന് രാത്രിയാണ് മോഷണം നടന്നത്. മെഡിക്കൽ കോളേജ് പ്രവൃത്തി പുരോഗമിച്ചുവരുന്ന സെന്റർ സി ബ്ലോക്കിലെ നാല് ഇലക്ട്രിക്കൽ റൂമുകളിൽ നിന്നായി 2000 മീറ്റർ വരുന്ന ഇലക്ട്രിക്കൽ കേബിളുകളാണ് മുറിച്ചുകടത്തിയത്. ഇത് പഴയപടിയാക്കണമെങ്കിൽ 18 ലക്ഷത്തോളം രൂപ ചെലവ് വരും. ഇലക്ട്രിക് കേബിളുകൾ മോഷണം പോയ സംഭവത്തിൽ മെഡിക്കൽ കോളേജിലെ കരാർ ജീവനക്കാരനായ എൻ.എം.രതീഷ് ജില്ലാ പൊലീസ് മേധാവിക്കും മെഡിക്കൽ കോളേജ് സൂപ്രണ്ടിനും കിറ്റോക്കും പരാതി നൽകി. ഈ പരാതി ബദിയടുക്ക പൊലീസിന് കൈമാറി. പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |