നീലേശ്വരം: ഭൂമിക്ക് 2010 ൽ നിശ്ചയിച്ച ഫെയർ വാല്യൂവിൽ നിന്നും വ്യതിചലിച്ചു കുന്നിൻ പ്രദേശത്തും സമതലപ്രദേശത്തും ഉയർന്ന വില വയ്ക്കണമെന്ന ഉദ്യോഗസ്ഥ നിർദ്ദേശം വിൻവലിച്ച് 2010 ലെ ഫെയർ വാല്യൂ ലിസ്റ്റ് പ്രകാരം വാർഡുകളിൽ വരുന്ന സർവ്വേ നമ്പറുകളുടെ വില തുടരണമെന്ന് കേരള ആധാരം എഴുത്ത് അസോസിയേഷൻ നീലേശ്വരം സബ് ഡിവിഷൻ രൂപീകരണയോഗം അഭ്യർത്ഥിച്ചു നീലേശ്വരം ജനതകാലാ സമിതിയിൽ ചേർന്ന യോഗവും മെമ്പർഷിപ്പ് വിതരണവും സംസ്ഥാന ട്രഷറർ തിരുവല്ലം മധു ഉദ്ഘാടനം ചെയ്തു സി പ്രേമൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഷാജു ഡേവിഡ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി ടി.കെ.സുകുമാരൻ,ജില്ലാസെക്രട്ടറി പി.കെ.കൃഷ്ണൻ,പി. മനോഹരൻ, പി.വി.അനിൽകുമാർ, ടി വി.രതീഷ് ,വി.വിശിവദാസ് എന്നിവർ സംസാരിച്ചു. സെക്രട്ടറിയായി ടി.വി.രതീഷ്, പ്രസിഡന്റായി വി.വി ശിവദാസ്, ട്രഷററായി പി.രതീഷ് എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |