ഏച്ചൂർ: കോൺഗ്രസ്സ് നേതാവ് ടി.കെ പവിത്രന്റെ ചരമദിനാചരണത്തിന്റെ ഭാഗമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് എളയാവൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും പുരസ്‌കാര വിതരണവും നടത്തി. മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്ജ് അനുസ്മരണ പ്രഭാഷണം നടത്തി. മുൻ മേയർ അഡ്വ. ടി.ഒ മോഹനൻ വിവിധ മേഖലകളിലെ പ്രതിഭകൾക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്തു. ലക്ഷ്മണൻ തുണ്ടിക്കോത്ത് അദ്ധ്യക്ഷത വഹിച്ചു. മുണ്ടേരി ഗംഗാധരൻ, ശ്രീജ മഠത്തിൽ, രാജീവൻ എളയാവൂർ, ഫർഹാൻ മുണ്ടേരി, കട്ടേരി നാരായണൻ, പി. മാധവൻ, സുധീഷ് മുണ്ടേരി, എം.കെ വരുൺ, എം.കെ ധനേഷ്ബാബു എന്നിവർ സംസാരിച്ചു. ഏച്ചൂർ ഗാന്ധി സ്മാരക ഗ്രന്ഥശാലയുടെ മുൻ സെക്രട്ടറി ടി.കെ പവിത്രന്റെ ചരമദിനാചരണത്തോടനുബന്ധിച്ച് ഗ്രന്ഥശാലയിൽ പുഷ്പാർച്ചന നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |