തളിപ്പറമ്പ്: തളിപ്പറമ്പിൽ എൻ.ജി.ഒ ക്വാട്ടേഴ്സ് അനുവദിക്കണമെന്ന് എൻ.ജി.ഒ യൂനിയൻ തളിപ്പറമ്പ് ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. കരിംമ്പം സൂര്യാ ഓഡിറ്റോറിയത്തിൽ യൂണിയൻ സംസ്ഥാന ട്രഷറർ വി.കെ.ഷീജ ഉദ്ഘാടനം ചെയ്തു. സി.ഹാരിസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ പി.പി.അജിത് കുമാർ ,ടി.വി.രജിത ,എം.അനീഷ് കുമാർ ,ടി.സന്തോഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. പി.രമേശൻ വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു. ഭാരവാഹികളായി സി.ഹാരിസ് (പ്രസിഡന്റ്) ബി.എസ്.ശുഭ , പി.വി.മധുസൂദനൻ (വൈസ് പ്രസിഡന്റുമാർ), ടി.പ്രകാശൻ (സെക്രട്ടറി) കെ.അജിത്കുമാർ, പി.പ്രദീപ് കുമാർ (ജോയിന്റ്സെക്രട്ടറിമാർ), പി.രമേശൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.ഏരിയാ സെക്രട്ടറി ടി.പ്രകാശൻ സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |