പയ്യന്നൂർ : വഴിയോര കച്ചവട തൊഴിലാളി സംരക്ഷണ നിയമം പഞ്ചായത്തുകളിലും നടപ്പിലാക്കുക, തൊഴിലാളി സർവെ പൂർത്തിയാക്കി തിരിച്ചറിയൽ കാർഡും ലൈസൻസും നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വഴിയോര കച്ചവട തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ 19, 20 തീയ്യതികളിൽ സംഘടിപ്പിക്കുന്ന സെക്രട്ടറിയറ്റ് മാർച്ചിന്റെ പ്രചരണാർഥം ജില്ല സെക്രട്ടറി എസ്. ടി. ജയ്സൺ നയിക്കുന്ന കണ്ണൂർ ജില്ല വാഹന ജാഥ പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് സി.ഐ.ടി.യു. സംസ്ഥാന കമ്മിറ്റിയംഗം എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ പി.വി.കുഞ്ഞപ്പൻ അദ്ധ്യക്ഷത വഹിച്ചു. സി ഐ. ടി.യു സംസ്ഥാന കമ്മിറ്റിയംഗം അരക്കൻ ബാലൻ, ജില്ല പ്രസിഡന്റ് സി കൃഷ്ണൻ, യു.വി.രാമചന്ദ്രൻ, കെ.കെ.കൃഷ്ണൻ, കെ.യു.രാധാകൃഷ്ണൻ, എൻ.കൃഷ്ണൻ സംസാരിച്ചു.വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിനു ശേഷം ഇന്ന് വൈകിട്ട് ഇരിട്ടി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |