തലശ്ശേരി :അഞ്ച് ദിവസമായി നടക്കുന്ന പാറപ്രം വലിയുള്ളാഹി മഖാം ഉറൂസ് സമാപിച്ചു.കാന്തപുരം അബൂബക്കർ മുസ്ല്യാർ ജുമാ മസ്ജിദിന്റെ ഉദ്ഘാടനം നിർവ്വഹിച്ചതോടെയാണ് ഉറൂസ് പരിപാടി ആരംഭിച്ചത്. സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി, മഹല്ല് ഖാളി കാടാച്ചിറ അബ്ദുൽ റഹ്മാൻ മുസ്ല്യാർ, ഡോക്ടർ എ.പി.അബ്ദുൽഹക്കീം അസ്ഹരി കാന്തപുരം സംബന്ധിച്ചു. തുടർന്ന് നടന്ന സ്വലാത്ത് മജ്ലിസിൽ സയ്യിദ് ഷാഫി ബാഅലവി മദീന മുനവ്വറ, പേരോട് അബ്ദുൽ റഹ്മാൻ സഖാഫി, കെ.പി.അബൂബക്കർ മുസ്ല്യാർ പട്ടുവം, മഹല്ല് ഖതീബ് സൈനുദ്ദീൻ കോയ തങ്ങൾ കാമിൽ സഖാഫി, സംബന്ധിച്ചു. സമാപന ദിവസമായ ഇന്നലെ കാലത്ത് മഖാം സിയാറത്തിന് മഹല്ല് ഖതീബ് സൈനുദ്ദീൻ കോയ തങ്ങൾ നേതൃത്വം നൽകി. സമാപന ദുആ മജ്ലിസിന് രാമന്തളി യാസീൻ തങ്ങൾ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |