തൃക്കണ്ണാട് : തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്ര ആറാട്ട് മഹോത്സവത്തിന് തുടക്കം കുറിച്ചു. ഇന്നലെ രാത്രി ഏഴുമണിയോടെ കീഴൂർ ചന്ദ്രഗിരി ശാസ്താ ക്ഷേത്രത്തിൽ നിന്നും കാൽനടയായി പുറപ്പെട്ട ശാസ്താവിന്റെയും കുതിരക്കാളി അമ്മയുടെയും തിടമ്പുകൾക്ക് വലിയ ജനസഞ്ചയത്തോടൊപ്പം വാദ്യഘോഷങ്ങളും അകമ്പടി നൽകി. വിവിധ ക്ഷേത്രസ്ഥാനികർ എഴുന്നള്ളത്തിനെ തൊഴുതു വരവേറ്റു.
പൂജ കഴിഞ്ഞ് പതിനൊന്നരയോടെ ഒളിയത്ത് വിഷ്ണു അസ്ര വാഴുന്നവരുടെ കാർമ്മികത്വത്തിൽ ഭക്തസഹസ്രങ്ങളെ സാക്ഷിയാക്കി മഹോത്സവ കൊടിയേറ്റം നടന്നു. 21,22 തീയ്യതികളിൽ അഷ്ടമി വിളക്ക്, പള്ളിവേട്ട ഉത്സവങ്ങൾ നടക്കും. 23ന് ആറാട്ട് മഹോത്സവ ദിവസം വൈകന്നേരം 5ന് ആയിരങ്ങൾ പങ്കെടുക്കുന്ന ആറാട്ട് കടവിലേക്കുള്ള തൃക്കണ്ണാടപ്പന്റെ ആറാട്ട് എഴുന്നള്ളത്ത് നടക്കും. 24 ന് 4.30 ന് കീഴൂർ ചന്ദ്രഗിരി ശ്രീ ശാസ്താ ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളത്തും നടക്കും. മഹോത്സവത്തിന്റെ ഭാഗമായി വിവിധ സാംസ്‌കാരിക ആദ്ധ്യാത്മിക പരിപാടികളും നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |