കാഞ്ഞങ്ങാട്: 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 43 വാർഡുകളിലെയും കുടുംബശ്രീയുടെ ഭാഗമായുള്ള ബാലസഭ കുട്ടികൾക്കായി ബാലപാർലമെന്റ്,പഠനയാത്ര എന്നിവ നടത്തി.രണ്ട് കുടുംബശ്രീ സി ഡി.എസുകളിൽ നിന്നുമായി 90 കുട്ടികളു ൾപ്പെടെ 130 പേർ പങ്കെടുത്തു.നഗരസഭാ ചെയർപേഴ്സൺ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു.സി ഡി.എസ് സെക്കൻഡ് ചെയർപേഴ്സൺ കെ.സുജിനി അദ്ധ്യക്ഷത വഹിച്ചു.സ്ഥിരംസമിതി അധ്യക്ഷൻമാരായ കെ.ലത,കെ.വി.സരസ്വതി, കെ. അനീശൻ,പി.പ്രഭാവതി,കൗൺസിലർ വി.വി.ശോഭ എന്നിവർ സംസാരിച്ചു.കുടുംബശ്രീ സി ഡി.എസ് ഫസ്റ്റ് ചെയർപേഴ്സൺ സൂര്യ ജാനകി സ്വാഗതവും വൈസ് ചെയർപേഴ്സൺ പി.വി.ശശികല നന്ദിയും പറഞ്ഞു.കുടുംബശ്രീ ബാലസഭ സംസ്ഥാന ആർ.പി.വി വിജയകുമാർ,ബാലസഭാ ആർ.പി എ.വി.ശശികല എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. സുരേഷ് പള്ളിപ്പാറയുടെ നാടൻ പാട്ടും വിവിധ കലാകായിക മത്സരങ്ങളും പ്രകൃതി പഠനവും കലാപരിപാടികളും പഠനയാത്രയുടെ ഭാഗമായി നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |