മാവുങ്കാൽ: അടിയാർകാവ് ശ്രീ കരിഞ്ചാമുണ്ഡിയമ്മ ദേവസ്ഥാനത്ത് മേയ് 13,14 തീയതികളിൽ നടക്കുന്ന പ്രതിഷ്ഠദിന മഹോത്സവത്തിനായി 101അംഗ ആഘോഷ കമ്മിറ്റി രൂപീകരിച്ചു.അടിയാർകാവ് കാരണവർ ചന്ദ്രബാബു മേലടുക്കം അധ്യക്ഷത വഹിച്ചു. ചന്ദ്രബാബു മേലടുക്കം , കെ.വി.ചന്തു , നാരായണൻ കൊള്ളിക്കാട്, കുഞ്ഞിരാമൻ കുറ്റിയാട്ട്, പദ്മിനി, മോഹൻദാസ് അടിയാർകാവ് , വത്സല വിജയൻ, ഭാസ്‌കരൻ അത്തിക്കോത്ത് , രമേശൻ പുതിയകണ്ടം , രാജൂ പാണത്തൂർ, അനിൽ കുമാർ അത്തിക്കോത്ത്, കൃപ ഭരതൻ,രതീഷ് അതിയാമ്പൂർ , സുനിൽകുമാർ കല്യാൺ റോഡ് ,കണ്ടത്തിൽ ഭരതൻ,ഗിരിജ രാജു, സ്വപ്ന കുമാരൻ എന്നിവരാണ് സംഘാടകസമിതി ഭാരവാഹികൾ. ഗണപതിഹോമം, ആരൂഢ സ്ഥാനങ്ങളിൽ വിളമ്പൽ, വിവിധ കലാപരിപാടികൾ കുട്ടികൾക്കായുള്ള പെയിന്റിംഗ് മത്സരങ്ങൾ, പുരാണ പ്രശ്‌നോത്തരി, അന്നദാനം എന്നിവ ആഘോഷത്തിന്റെ ഭാഗമായി നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |