കാഞ്ഞങ്ങാട്: ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കോസ്റ്റൽ മലബാർ ശാഖയുടെ നേതൃത്വത്തിൽ മുതിർന്ന ദന്ത ഡോക്ടറും പ്രദേശത്തെ ആദ്യകാല ദന്തൽ പ്രാക്ടീഷണറുമായ ഡോ.കൃഷ്ണ ഭട്ടിന് ആദരിച്ചു.. ഐ.ഡി.എ കോസ്റ്റൽ മലബാർ ശാഖാ സെക്രട്ടറി വിവേക് ആർ.നായർ, എക്സിക്യുട്ടീവ് കമ്മിറ്റി അംഗം ഡോ.രാജശ്രീ സുരേഷ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു . ഡെന്റൽ മേഖലയിൽ വിലമതിക്കാനാകാത്ത സംഭാവനകൾ നൽകിയ വ്യക്തിയാണ് ഡോ.കൃഷ്ണ ഭട്ട് എന്ന് സംഘാടകർ അറിയിച്ചു.റേഡിയോ അഭിമുഖം ദന്തരോഗങ്ങളും ദന്തസംരക്ഷണവും എന്ന വിഷയത്തെ ആസ്പദമാക്കി റേഡിയോ ഫോർ യു 89.6 എഫ്.എം ചാനലിൽ അഭിമുഖം സംഘടിപ്പിച്ചു. ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കോസ്റ്റൽ മലബാർ ശാഖയുടെ സാമൂഹ്യ ദന്താരോഗ്യവിഭാഗം കൺവീനർ ഡോ.എ.കെ.സുകേഷ്, പാസ്റ്റ് പ്രസിഡന്റ് ഡോ.സന്തോഷ് കുമാർ എന്നിവർ അഭിമുഖത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |