കാഞ്ഞങ്ങാട്: കൂലി കുടിശ്ശിക ഉടൻ അനുവദിക്കുക, വെട്ടിക്കുറച്ച ലേബർ ബഡ്ജറ്റ് പുനസ്ഥാപിക്കുക, തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ കാഞ്ഞങ്ങാട് ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിൽ അജാനൂർ പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. നൂറുകണക്കിന് തൊഴിലാളികൾ പങ്കെടുത്ത പ്രകടനം വെള്ളിക്കോത്ത് നിന്നാണ് ആരംഭിച്ചത്. ധർണ്ണ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എം.രാജൻ ഉദ്ഘാടനം ചെയ്തു. എ.വി.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പി.കൃഷ്ണൻ, ചെറാക്കോട്ട് കുഞ്ഞിക്കണ്ണൻ, എം.ജി.പുഷ്പ, എം.വി.നാരായണൻ, പി.കെ.കണ്ണൻ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി കെ.സീത സ്വാഗതം പറഞ്ഞു. എം.സേതു, കെ.സരസ്വതി, നാരായണി പെരിയ, സുനിൽ നോർത്ത്, സി ബാലകൃഷ്ണൻ, സി സാവിത്രി എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |