കണ്ണൂർ: ജില്ലയിലെ ബി.പി.സി.എൻ ഡിപോ നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് ഭാരത് പെട്രോളിയം ലിമിറ്റഡ് കോർപറേഷനിലെ തൊഴിലാളികളും കുടുംബാംഗങ്ങളും 28ന് മനുഷ്യശൃംഖല തീർക്കും. ബി.പി.സി.എൽ ഡിപോ മുതൽ റെയിൽവേ കവാടം വരെയാണ് മനുഷ്യശൃംഖല തീർക്കുന്നത്. വൈകീട്ട് നാലരയ്ക്ക് സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ 12 ദിവസമായി ഭാരത് പെട്രോളിയം കോർപറേഷൻ ഡിപ്പോയ്ക്ക് മുന്നിൽ തൊഴിലാളികൾ സമരം നടത്തുകയാണ്. സ്ഥാപനം അടച്ച് പൂട്ടാനുള്ള മാനേജ്‌മെന്റ് തീരുമാനത്തിൽ പ്രതിഷേധിച്ച് ടാങ്കർ ലോറി ഉടമകളും തൊഴിലാളികളുമാണ് സമരം നടത്തുന്നത്. റെയിൽവേ വികസനത്തിന്റെ പേരിൽ ഡിപ്പോ മാറ്റണമെങ്കിൽ ജില്ലാ ആസ്ഥാനത്തിൽ നിന്ന് അകലെയല്ലാതെ ഒരിടം കണ്ടെത്തി ഡിപോ അവിടെ ആരംഭിക്കണമെന്ന് സമരസമിതി ഭാരവാഹികൾ പറഞ്ഞു.വാർത്താസമ്മേളനത്തിൽ കെ.അശോകൻ, കെ.ജയരാജൻ, ഇ.രാജീവൻ, കെ.രാഗേഷ്, എം.വത്സരാജ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |