ഏഴിലോട്: എടനാട് യു.പി.സ്‌കൂൾ വാർഷികാഘോഷവും വിരമിക്കുന്ന കെ.വി.രാഘവൻ മാസ്റ്റർക്കുള്ള യാത്രയയപ്പും ഇന്ന് വൈകന്നേരം 6 മണി മുതൽ നടക്കും.എം.വി ജിൻ.എം.എൽ.എ.യുടെ അദ്ധ്യക്ഷതയിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനവും ഉപഹാര സമർപ്പണവും നടത്തും. ഡോ.രാജേഷ് കടന്നപ്പള്ളി മുഖ്യപ്രഭാഷണം നടത്തും. കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. പ്രാർത്ഥന
വാർഡ് മെമ്പർമാരായ കെ.ജിഷാബേബി, കെ.മുരളീധരൻ, സ്‌കൂൾ മാനേജർ ടി.വി.ഗീത, വെസ്റ്റ് എൽ.പി.സ്‌കൂൾ ഹെഡ്മാസ്റ്റർ സി പി.സന്ദീപ് ചന്ദ്രൻ , ഈസ്റ്റ് എൽ.പി.സ്‌കൂൾ ഹെഡ്മിസ്ട്രസ് പി.എസ്.മായ, പി.ടി.എ.പ്രസിഡന്റ് പി.വി.രതീഷ് , എം.പി.ടി.എ പ്രസിഡന്റ് ടി.പി. സരിത, കെ.സൗമ്യ എന്നിവർ സംസാരിക്കും. വൈകിട്ട് 6 മണിക്ക് തിരുവാതിരക്കളി .തുടർന്ന് സ്‌കൂളിലെ മുഴുവൽ കുട്ടികളുടെയും കലാവിരുന്ന്, നൃത്തസന്ധ്യ, ഫ്യൂഷൻ ഡാൻസ് എന്നിവയും അരങ്ങേറും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |