കാഞ്ഞങ്ങാട്: വിഷരഹിത പച്ചക്കറികളും മറ്റ് ഉൽപ്പന്നങ്ങളും എത്തിക്കുന്നതിനും കാഞ്ഞങ്ങാട് നഗരസഭ കുടുംബശ്രീ ഫസ്റ്റ് ആൻഡ് സെക്കൻഡ് വിഷുചന്ത തുടങ്ങി.കുടുംബശ്രീ അംഗങ്ങൾ ഉൽപ്പാദിപ്പിച്ച വെണ്ട,പയർ,ചീര, നരമ്പൻ ,അച്ചാർ,ശർക്കര,ഉണ്ണിയപ്പം, കൃഷ്ണ വിഗ്രഹങ്ങൾ, തുണിത്തരങ്ങൾ തുടങ്ങിയവയാണ് വിഷു ചന്തയിൽ പരമാവധി വിലകുറവിൽ നൽകുന്നത്. പുതിയകോട്ട മിനി സിവിൽ സ്റ്റേഷന് മുൻവശത്തുംടി.വി റോഡ് ജംഗ്ഷനിൽ ടൗൺ സ്‌ക്വയറിന് സമീപത്തുമാണ് സ്റ്റാൾ ഒരുക്കിയിട്ടുള്ളത്. വിഷുദിനം വരെ എല്ലാ ദിവസവും രാവിലെ 9 മുതൽ പ്രവർത്തിക്കും.നഗരസഭ വൈസ് ചെയർമാൻ ബിൽടെക് അബ്ദുള്ള സ്റ്റാളുകൾ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ പി.അഹമ്മദ് അലി അദ്ധ്യക്ഷത വഹിച്ചു. സി ഡി.എസ് ചെയർപേഴ്സൺമാരായ സൂര്യ ജാനകി, കെ.സുജിനി, മെമ്പർ സെക്രട്ടറി എൻ.വി.ദിവാകരൻ, സിറ്റി മിഷൻ മാനേജർ ബിനീഷ് ജോയ്, കെ.വി.ഉഷ, പി.ശശികല, സി ഒ.ടി.പി ശ്രീവിദ്യ, അക്കൗണ്ടന്റുമാരായ എം.സുമ, കെ.ഷീബ , തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |